World

അമ്മയെ കാറിടിച്ച് വീഴ്ത്തി; വണ്ടിക്കിട്ട് ചവിട്ടി നാല് വയസുകാരൻ; ഡ്രൈവർക്ക് ചീത്ത (വീഡിയോ)

അമ്മയോടുള്ള ഈ നാല് വയസുകാരന്റെ സ്നേ​​ഹം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: അമ്മയോടുള്ള ഈ നാല് വയസുകാരന്റെ സ്നേ​​ഹം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മക്കളായാൽ ഇങ്ങനെ വേണം എന്ന് ആരും പറയും ഈ വീഡിയോ കാണുമ്പോൾ. ചൈനയിൽ നടന്ന ഒരു അപകടത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്. 

അമ്മയുടെ കൈയിൽ പിടിച്ച് റോഡ് മുറിച്ച് കടക്കുകയാണ് നാല് വയസു പ്രായം വരുന്ന ഈ ബാലൻ. പെട്ടെന്നാണ് ഒരു കാർ അമ്മയെയും കുട്ടിയേയും ഇടിച്ചിടുന്നത്. അമ്മയും മകനും തൊട്ടടുത്ത് തന്നെ തെറിച്ചു വീണു. നിലവിളിച്ച് കൊണ്ട് ആ നാല് വയസുകാരൻ ആദ്യം ഓടി അമ്മയുടെ അടുത്തെത്തി. അമ്മ പതിയെ എഴുന്നേറ്റ് വരുന്നത് കണ്ട് മകന് ആശ്വാസമായി. 

പിന്നീട് ചാടിയെഴുന്നേറ്റ കുട്ടി, ഇടിച്ചിട്ട കാറിന് ആദ്യം ഒരു ചവിട്ട് വച്ചുകൊടുത്തു. എന്നിട്ട് ഡ്രൈവറോടായി ദേഷ്യം. അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവൻ പ്രകടമാക്കി. ഒടുവിൽ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി കുട്ടിയെ ആശ്വസിപ്പിച്ചു. പിന്നീട് മകനെയും അമ്മയെയും അതേ കാറിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ ഇവരുവർക്കും കാര്യമായ പരുക്കുകളില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT