World

അല്‍ അഖ്‌സയില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍മാറി; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളെ ക്ഷണിച്ച് മുസ്‌ലിം നേതാക്കള്‍

ഇസ്‌ലാം വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളി

Author : സമകാലിക മലയാളം ഡെസ്ക്

അല്‍ അക്‌സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ പള്ളിയില്‍ പ്രവേശിക്കാന്‍ വിശ്വാസികളെ ക്ഷണിച്ച് അല്‍ അഖ്‌സയിലെ മുസ്‌ലിം നേതാക്കള്‍.അല്‍ അഖ്‌സ ഇസ്‌ലാമിക് വഖഫ് അതോറിറ്റി പള്ളിയില്‍ പ്രവേശിക്കാന്‍ നിലനിന്ന വിലക്ക് നീങ്ങിയെന്നും പ്രാര്‍ത്ഥനകള്‍ക്ക് തുറന്നുതന്നിരിക്കുകയാണെന്നും അറിയിച്ചു.

ഇസ്രായേലി സമയം ഒരുമണിക്ക് ആദ്യ പ്രാര്‍ത്ഥന നടത്തുമെന്ന് അതോറിറ്റി അറിയിച്ചു. പള്ളി കോമ്പൗണ്ടിനകത്താണ് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇസ്‌ലാം വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ജറുസലേമിലെ അല്‍ അഖ്‌സ പള്ളി. 

പള്ളിയും പ്രദേശവും വര്‍ഷങ്ങളായി ഇസ്രായേലി സൈന്യത്തിന്റെ കനത്ത സുരക്ഷയ്ക്ക കീഴിലായിരുന്നു. പസ്തീന്‍ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ നടത്തിവന്നിരുന്നത്. ജൂലൈ നാലില്‍ പള്ളി പരിസരത്ത് അക്രമം നടന്നതിന് പിന്നാലെ ഇസ്രായേല്‍ പുതിയ മതിലുകള്‍ നിര്‍മ്മിക്കുകയും സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.ആക്രമണത്തിന് പിന്നാലെ പലസ്തീന്‍ പൗരന്‍മാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ വിലക്കുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...