World

ആചാരം ലംഘിച്ച് തായ് രാജകുമാരി ; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും

പാരമ്പര്യത്തെ കാറ്റില്‍പ്പറത്തി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് തായ്‌ലന്‍ഡിലെ രാജകുമാരിയായി ഉബോല്‍രതന രാജകന്യ ശ്രീവന്ദന ബര്‍നാബതി. അടുത്തമാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: പാരമ്പര്യത്തെ കാറ്റില്‍പ്പറത്തി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് തായ്‌ലന്‍ഡിലെ രാജകുമാരിയായി ഉബോല്‍രതന രാജകന്യ ശ്രീവന്ദന ബര്‍നാബതി. അടുത്തമാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബര്‍നാബതി മത്സരിക്കുന്നത്. 

മുന്‍പ്രധാനമന്ത്രിയായ താക്‌സിന്‍ ഷിനവത്രയുടെ പാര്‍ട്്ടിയാണ് ബര്‍നാബതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. നിലവിലെ പ്രധാനമന്ത്രിയായ പ്രയുത് ചാന്‍ ഒ ചായ്‌ക്കെതിരെയാണ് ബര്‍നാബതി മാറ്റുരയ്ക്കാന്‍ പോകുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി സൈന്യത്തിന്റെ സഹായത്തോടെ പ്രയുതാണ് രാജ്യം ഭരിക്കുന്നത്. മാര്‍ച്ച് 24 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിന്തുണച്ചാല്‍ ബര്‍നാബതിയെ കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. സാധാരണയായി തായ് രാജകുടുംബങ്ങളില്‍ നിന്ന് പ്രത്യേകിച്ചും സ്ത്രീകല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. ഈ പതിവ് കൂടിയാണ് ബര്‍നാബതി തിരുത്താന്‍ പോകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു