World

ഇന്ത്യക്കാരനെതിരെ വംശീയ അധിഷേപം നടത്തിയ അമേരിക്കന്‍ വംശജനെതിരെ കേസെടുത്തു

അമേരിക്കയില്‍ ഇന്ത്യക്കാരനെതിരെ വംശീയ അധിഷേപം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരനെതിരെ വംശീയ അധിഷേപം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജെഫ്രി അലെന്‍ ബര്‍ഗസ് (54) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ അമേരിക്കയിലെ റസ്റ്ററന്റില്‍ വെച്ച് അന്‍കൂര്‍ മേഹ്ത്ത എന്ന ഇന്ത്യന്‍ വംശജനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. അടുത്തിടയായി അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അധിഷേപം വര്‍ധിച്ചു വരികയാണ്. 

2016 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സൗത്ത്ഹില്‍സിലെ റെഡ് റോബിന്‍ റസ്റ്ററന്റില്‍ ബര്‍ഗസിനു സമീപമായിരുന്നു മേഹ്ത ഇരുന്നിരുന്നത്. തുടര്‍ന്ന് എനിക്ക് നിങ്ങളോടൊപ്പം ഇരിക്കേണ്ടെന്ന് പറഞ്ഞ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും മേഹ്തയെ അപമാനിക്കുകയുമായിരുന്നു ബര്‍ഗര്‍. 

10 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 22ന് വംശീയ അക്രമത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ശ്രീനിവാസ് കുച്‌ഭോട്‌ല എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് മൂന്നിന് ഒരു സിഖ് വംശജന് വാഷിങ്ടണില്‍ വെച്ച് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതൊക്കെ ഒരു കുടുംബത്തിലെ കാര്യം പോലെ; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; 'ഷാഫി തളളലില്‍' വിഡി സതീശന്‍

പുരാതന രേഖകളും ഗ്രന്ഥങ്ങളും കൈയിലുള്ളവര്‍ക്കു ബന്ധപ്പെടാം; ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്ററിനു തുടക്കം

ഇന്റർനെറ്റിൽ ചാറ്റ് ജിപിടി കാരിക്കേച്ചർ തരംഗം; എന്താണ് ഇതിലെ അപകടസാധ്യതകൾ?

'ലോക്‌സഭാംഗത്വത്തില്‍ നിന്നും പുറത്താക്കണം'; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിയുടെ നോട്ടീസ്

കടുത്ത വെയിലില്‍ ഏതെങ്കിലും കുട ചൂടിയത് കൊണ്ട് മാത്രം രക്ഷയില്ല?; അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍

SCROLL FOR NEXT