World

ഇന്ത്യന്‍ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റില്‍ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 31 കാരനായ അര്‍ജുന്‍ മുനിയപ്പയാണ് പിടിയിലായത്. സിംഗപ്പൂരിലേക്ക് കടക്കാനുളള ശ്രമത്തിനിടെ സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ചയാണ് സംഭവം. ഭാവിയെ കുറിച്ച് സൗജന്യമായി പറഞ്ഞുതരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സിഡ്‌നിയിലെ ലിവര്‍പൂളില്‍ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. ജ്യോതിഷ കേന്ദ്രത്തില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

നായകനേക്കാള്‍ ഉയരം കുറവ് തോന്നിപ്പിക്കാന്‍ കാല് വളച്ചു നിന്നു; ആത്മവിശ്വാസം കാണിച്ചത് ഒരാള്‍ മാത്രം; വെളിപ്പെടുത്തി പൂജ ബത്ര

പകല്‍ 'ഇരുട്ടിലാകും'; വരുന്നു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

SCROLL FOR NEXT