World

ഇന്ത്യയുമായുള്ള സൗഹൃദത്തിന്‌ 70 വയസ്സ് ; രാമായണ കഥയുടെ സ്റ്റാമ്പ് പുറത്തിറക്കി ഇന്തൊനേഷ്യ

സീതയെ രക്ഷിക്കുന്നതിനായി ജഡായു നടത്തുന്ന ചെറുത്ത് നിൽപ്പാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാർത്ത : രാമായണ കഥയിലെ ഭാ​ഗമുൾക്കൊള്ളുന്ന സ്റ്റാമ്പ് ഇന്തൊനേഷ്യ പുറത്തിറക്കി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ ആദരം ഒരുക്കിയത്.

ഇന്തൊനേഷ്യയിലെ പ്രശസ്ത ശിൽപിയായ പത്മശ്രീ ബാപക് ന്യോമാൻ നുവാത്രയാണ് സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്. സീതയെ രക്ഷിക്കുന്നതിനായി ജഡായു നടത്തുന്ന ചെറുത്ത് നിൽപ്പാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജക്കാർത്തയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ ഓർമ്മയ്ക്കായി സ്റ്റാമ്പ് ജക്കാർത്തയിലെ 'ഫിലാറ്റലി മ്യൂസിയ'ത്തിലും സൂക്ഷിക്കും. ഇന്തൊനേഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് ഇന്തൊനേഷ്യൻ വിദേശകാര്യ സഹമന്ത്രി എന്നിവർ ചേർന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

'സര്‍ക്കാരിനെ അനുസരിക്കാത്തവര്‍ എന്റെ കാലത്ത് തുടരില്ല; അന്ന് തലയില്‍ മുണ്ടിട്ടല്ലേ ഒപ്പിട്ടത്'

പിഎസ്‌സി ബുളളറ്റിനിൽ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ; നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

'കയ്യിലിരുപ്പ് പണ്ടേ കുറച്ച് മോശാ...'; കിടിലന്‍ മേക്കിങില്‍ 'ഐ, നോബഡി'; ആകാംക്ഷ നിറച്ച് ട്രെയിലര്‍

നേരത്തെ മൂന്ന് ആനകള്‍; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

SCROLL FOR NEXT