World

ഉച്ചയ്ക്ക് പോലും ചുവന്ന് തുടുത്ത് ആകാശം, ലോകാവസാനമാണോ എന്ന് ചോദ്യങ്ങള്‍; ഭീതിയില്‍ ജനങ്ങള്‍ (വീഡിയോ)

ഇന്‍ഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് ആഴ്ചകളായി ഈ പ്രതിഭാസം തുടരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത:  ആകാശത്തിന്റെ നിറം മാറുന്നത് തന്നെ ഭീതിയോടെയാണ് എല്ലാവരും കാണുന്നത്. അന്തരീക്ഷം ചുവന്ന നിറത്തിലായാലോ ആലോചിക്കാന്‍ പോലും കഴിയില്ല. ഇന്‍ഡോനേഷ്യയിലെ ജാംബി പ്രവിശ്യയിലാണ് ആഴ്ചകളായി ഈ പ്രതിഭാസം തുടരുന്നത്. 

ലോകാവസാനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതിഭാസം കാട്ടുതീയുടെ ഫലമായുണ്ടായതാണ്. എല്ലാവര്‍ഷവും ഇവിടെ ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കാറുണ്ട്. ഇതുമൂലം കനത്ത പുകയും മൂടല്‍മഞ്ഞും വ്യാപിക്കും. 

അന്തരീക്ഷം ചുവക്കാന്‍ കാരണം റെയ്‌ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞരുടെ നിരീക്ഷണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇതുണ്ടാകുന്നത്. രാജ്യത്തെ കര്‍ഷകരും വലിയ കാര്‍ഷിക കോര്‍പ്പറേറ്റ് കമ്പനികളുമാണ് ഇന്തോനേഷ്യയില്‍ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാന്‍ കൂട്ടുനില്‍ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ; സ്‌കൂളുകള്‍ നാളെ തുറക്കും

ഗ്രാന്‍ഡ് ഫിനാലേ സണ്‍ഡേ! റോയല്‍സോ ടൈറ്റന്‍സോ... ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം

'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

ആരാകും പുതിയ കെപിസിസി പ്രസിഡന്റ്?, വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്, ജില്ലാ തലത്തിലും പുതിയ മുഖങ്ങള്‍; വരുംദിവസങ്ങളില്‍ നടപടികള്‍ക്ക് തുടക്കം

SCROLL FOR NEXT