World

എട്ടു കണ്ണുകള്‍, മുഖത്തിന് നീലനിറം; അപൂര്‍വ്വയിനം 'ജമ്പിങ്' എട്ടുകാലി, ചിത്രങ്ങള്‍

ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം എട്ടുകാലിയെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ അപൂര്‍വ്വയിനം എട്ടുകാലിയെ കണ്ടെത്തി. നീല നിറമുളള ഈ എട്ടുകാലിക്ക് എട്ടു കണ്ണുകളാണ് ഉളളത്. ചാടി കളിക്കുന്ന ഈ ജമ്പിങ് എട്ടുകാലിയെ പഠനവിധേയമാക്കി കൊണ്ടിരിക്കുകയാണ്.

ന്യൂ സൗത്ത് വെല്‍സിലെ പ്രകൃതി സ്‌നേഹിയായ അമണ്ട ഡി ജോര്‍ജാണ് ഈ എട്ടുകാലിയെ കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്താണ് ഇതിനെ യാദൃശ്ചികമായി കണ്ടത്. 18 മാസം മുന്‍പാണ് ഇതിനെ ആദ്യമായി കാണുന്നത്. വീണ്ടും ഈ എട്ടുകാലി ശ്രദ്ധയില്‍പ്പെട്ടതോടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. എട്ടുകാലി വിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് ആഴ്ചകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇതിനെ പിടിച്ച് ചെറിയ കണ്ടെയ്‌നറിലാക്കി. തുടര്‍ന്ന് വിദഗ്ധ പഠനത്തിനായി മെല്‍ബണിലെ എട്ടുകാലി വിദഗ്ധനായ ഷുബര്‍ട്ടിന് കൈമാറി.

ഒരു വര്‍ഷം മുന്‍പ് ഇതിനെ കാണുമ്പോള്‍ ഇതൊരു അപൂര്‍വ്വയിനം എട്ടുകാലി ആണെന്ന് കരുതിയിരുന്നില്ലെന്ന് അമണ്ട ഡി ജോര്‍ജ് പറയുന്നു. നീല നിറത്തിലുളള മുഖത്തോട് കൂടിയ എട്ടുകാലിക്ക് എട്ടു കണ്ണുകളാണ് ഉളളത്. സമാനമായ മറ്റൊരു എട്ടുകാലിയെയും പിടികൂടി. ജമ്പിങ് എട്ടുകാലികള്‍ പരസ്പരം തിന്നുമെന്നതിനാല്‍ രണ്ടു എട്ടുകാലിയെയും പ്രത്യേകം ബോക്‌സുകളിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT