World

കിം ജോങ് നാമിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാം മലേഷ്യയിലെ ക്വാലലംപൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അക്രമിക്കപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യത്തില്‍ രണ്ട് യുവതികള്‍ കിം ജോങ് നാമിന്റെ മുഖത്തിന് നേരെ പെട്ടെന്ന് അക്രമിക്കുന്നതായിട്ടാണ് കാട്ടുന്നത്.

നാം എയര്‍പോര്‍ട്ടില്‍ കൂടി നടക്കുമ്പോള്‍ ഇടതു വശത്തു നിന്നും ഒരു യുവതി അക്രമിക്കുകയും തൊട്ടു പിന്നാലെ വലതു വശത്തു നിന്നും വേറെയൊരു യുവതി നാമിന്റെ മുഖത്തിന് നേരെ അക്രമിക്കുന്നതുമാണ് ദൃശ്യത്തില്‍ കാണിക്കുന്നത്. സെക്കന്റുകള്‍ക്കകം അക്രമം നടത്തിയവര്‍ രണ്ടു വശങ്ങളിലേക്ക് നടന്നു പോകുന്നു. കുറച്ചു നേരം പകച്ചു നിന്നതിന് ശേഷം എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കോരോട് നാം തനിക്ക് നേരെ അക്രമം നടന്നു എന്ന് വിശദീകരിക്കുന്നതും, തുടര്‍ന്ന് അവരുടെ കൂടെ നടന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. നാമിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ നാല്‌പേരെ മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്