World

കൊടും ക്രൂരത; അമ്മയെ കഴുത്തറുത്ത് കൊന്നു; തല അയൽ വീട്ടിൽ കൊണ്ടിട്ടു; മകൾ പിടിയിൽ

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി, ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: അമ്മയെ കൊന്ന് തലയറുത്തെടുത്ത് യുവതിയുടെ കൊടും ക്രൂരത. 57കാരിയായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി, ശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.  

ശനിയാഴ്ച രാത്രിയാണ് സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്‍റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. അമ്മയുടെ തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്. 

യുവതിയുടെ ബന്ധുവായ നാല് വയസുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണു പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT