World

കോവിഡിനെ അതിജീവിച്ചു; പിന്നാലെ സന്തോഷ വാര്‍ത്ത; ബോറിസ് ജോണ്‍സന് ആണ്‍കുഞ്ഞ്

കോവിഡിനെ അതിജീവിച്ചു; പിന്നാലെ സന്തോഷ വാര്‍ത്ത; ബോറിസ് ജോണ്‍സന് ആണ്‍കുഞ്ഞ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതിശ്രുത വധു കാരി സൈമണ്ട്‌സ് ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ദമ്പതികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ലണ്ടനിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് കുട്ടി ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. 

നേരത്തെ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു ബോറിസ് ജോണ്‍സന്‍. അസുഖം ഭേദമായാണ് ബോറിസ് ജോണ്‍സന്‍ ആശുപത്രി വിട്ടത്. ഒരാഴ്ച ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്പോള്‍ അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു