World

കോവിഡിന്റെ ഉറവിടം വുഹാനിലെ പരീക്ഷണ ശാല, തെളിവുണ്ടെന്ന്‌ ട്രംപ്‌

'വുഹാനിലെ പരീക്ഷണ ശാലയാണ്‌ കോവിഡിന്റെ ഉറവിടം എന്ന്‌ വ്യക്തമാക്കുന്ന അടിസ്ഥാന വിവരങ്ങള്‍ തന്റെ പക്കലുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്‌ടണ്‍: കോവിഡ്‌ 19ന്റെ ഉറവിടം വുഹാനിലെ വൈറസ്‌ പരീക്ഷണ ശാലയാണെന്ന വാദവുമായി യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ വീണ്ടും. ഇത്‌ വ്യക്തമാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ട്രംപ്‌ അവകാശപ്പെട്ടു.

വൈറ്റ്‌ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വാക്കുകള്‍. വുഹാനിലെ പരീക്ഷണ ശാലയാണ്‌ കോവിഡിന്റെ ഉറവിടം എന്ന്‌ വ്യക്തമാക്കുന്ന അടിസ്ഥാന വിവരങ്ങള്‍ തന്റെ പക്കലുണ്ട്‌. എന്ത്‌ തെളിവുകളാണ്‌ എന്ന ചോദ്യത്തിന്‌ അത്‌ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

ചൈനയുമായുള്ള വ്യാപാര ഇടപാടുകളില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന്‌, വ്യത്യസ്‌തമായ രീതിയില്‍ അത്‌ നടപ്പിലാക്കുമെന്നും ട്രംപ്‌ പറഞ്ഞു. ചൈനീസ്‌ ഉത്‌പന്നങ്ങള്‍ക്ക്‌ മേല്‍ കൂടുതല്‍ നികുതി ചുമത്തിയേക്കുമെന്ന സൂചനയും, കൂടുതല്‍ ശക്തമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഉറവിടം വുഹാനിലെ ലാബാണെന്ന്‌ വ്യക്തമായാല്‍ ചൈന അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ്‌ ട്രംപ്‌ നേരത്തെ നല്‍കിയിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും