ടോക്കിയോ : ജപ്പാനിലെ പ്രശസ്ത ഹാസ്യകലാകാരന് കെന് ഷിമുറ അന്തരിച്ചു. കോവിഡ് രോഗബാധയെത്തുടര്ന്നാണ് അന്ത്യം. 70 വയസ്സായിരുന്നു.
കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്ന്ന് ടോക്കിയോയിലെ ആശുപത്രിയില് ചികില്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ ആരോഗ്യനില വഷളാകുകയും, അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
ജപ്പാനിലെ പ്രശസ്ത കൊമോഡിയന് താരമായ കെന് ഷിമുറ 1970 കളുടെ തുടക്കത്തിലാണ് കരിയര് ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്ത ഹാസ്യകലാകാരനാണ് ഷിമുറ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates