പ്രതീകാത്മക ചിത്രം 
World

ഗതാഗതനിയമലംഘനത്തിന് കസ്റ്റഡിയില്‍, പൊലീസ് വണ്ടിയില്‍ 'കാമം അടക്കാനാവാതെ' ദമ്പതികളുടെ ലൈംഗികവേഴ്ച; അമ്പരന്ന് പൊലീസ്, കേസ് 

ഗതാഗതനിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ പ്രവൃത്തി കണ്ട് പൊലീസ് ഞെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഗതാഗതനിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത ദമ്പതികളുടെ പ്രവൃത്തി കണ്ട് പൊലീസ് ഞെട്ടി. പൊലീസ് വാഹനത്തിന്റെ പിന്‍സീറ്റ് ലൈംഗികവേഴ്ചയ്ക്ക് ദമ്പതികള്‍ ഉപയോഗിക്കുകയായിരുന്നു.  ഇതോടെ അശ്ലീലം കാണിച്ചത് ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഇവര്‍ക്കെതിരെ പൊലീസ് ചുമത്തി.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ലൈറ്റില്ലാതെ ബൈക്ക് ഓടിച്ചുവരികയായിരുന്നു ആരോണ്‍ തോമസ്- മേഗന്‍ മൊഡനാറോ ദമ്പതികള്‍. ഇതിനിടെ വാഹനം മറ്റൊരു കാറുമായി കൂട്ടിഇടിക്കുകയും ചെയ്തിരുന്നു. ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇരുവരെയും കാറില്‍ കയറ്റി. തുടര്‍ന്നായിരുന്നു പൊലീസിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാറിന്റെ പുറത്ത് നില്‍ക്കുന്ന സമയം ദമ്പതികള്‍ ലൈംഗിക ബന്ധനത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് അറസ്റ്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ ഡോര്‍ തുറക്കുകയും മോശമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈസമയത്ത് ആരോണ്‍ പൂര്‍ണമായി നഗ്നനായിരുന്നു. കാറില്‍ നിന്ന് പുറത്തിറക്കുന്നതിനിടെ ആരോണ്‍ കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇയാള്‍ പിടിയിലാകുകയായിരുവെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരെ  അപമര്യാദയായി പെരുമാറിയെന്നത് ഉള്‍പ്പെടെയുളള വകുപ്പുകള്‍ പൊലീസ് ചുമത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം

ഓണക്കാലത്ത് ജയിലില്‍ കിടക്കേണ്ടിവരും!; ലഹരിയൊഴുക്ക് തടയാന്‍ അതിതീവ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്