World

ഗർഭിണിയെ കൊലപ്പെടുത്തി, വയറു കീറി കുഞ്ഞിനെ കൈക്കലാക്കി; 67 വർഷത്തിനുശേഷം അമേരിക്കയിൽ സ്ത്രീക്ക് വധശിക്ഷ 

ലി​സ മോ​ണ്ട്ഗോ​മ​റി​യെ​ന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാ​ഷിം​ഗ്ട​ണ്‍: 67 വർഷത്തിനുശേഷം അമേരിക്ക ഒ​രു വ​നി​ത​യു​ടെ വ​ധ​ശി​ക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. ലി​സ മോ​ണ്ട്ഗോ​മ​റി​യെ​ന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്‌. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പെ​ടു​ത്തി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് സ്വ​ന്തം കു​ഞ്ഞാ​ണെന്ന് അവകാശമുന്നയിച്ചതാണ് ലിസയ്ക്കെ​തി​രാ​യ കു​റ്റം. ഈ വർഷം ഡി​സം​ബ​ർ എ​ട്ടി​നാ​ണ് ഇ​വ​രു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 

ഗ​ർ​ഭി​ണി​യാ​യ ബോ​ബി ജോ ​സ്റ്റി​ർ​ന​റ്റ് എ​ന്ന യു​വ​തി​യാണ് ലിസയുടെ ക്രൂരതയ്ക്കിരയായത്. 2004ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോ​ബിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ കൊ​ല​പാ​ത​കം, ക്രൂ​ര​ത​യു​ടെ വ്യാ​പ്തി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.  

മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള ലിസയുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. മാ​ര​ക വി​ഷം കു​ത്തി​വെ​ച്ച് ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. 1953 ഡി​സം​ബ​ർ 18നാ​ണ് അമേരിക്കയിൽ ഇ​തി​ന് മു​ൻ​പ് ഒ​രു വ​നി​ത​യെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​യാ​ക്കി​യ​ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT