World

ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ പാഴ്‌സലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുറത്തെത്തിച്ചത് സ്യൂട്ട് കെയ്‌സുകളിലും കറുത്ത ബാഗുകളിലും

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി പുറത്തെത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് സ്യൂട്ട്‌കെയ

സമകാലിക മലയാളം ഡെസ്ക്

അങ്കാറ :  ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി പുറത്തെത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് സ്യൂട്ട്‌കെയ്‌സുകളിലും കറുത്ത ബാഗുകളിലുമായി മൂന്ന് പുരുഷന്‍മാര്‍ കോണ്‍സുലേറ്റില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് എ-ഹബേര്‍ ടിവി പുറത്ത് വിട്ടത്. സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്കാണ് ഈ ബാഗുകള്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനായിരുന്ന ഖഷോഗി ഒക്ടോബര്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘമാണ് കൊല നടത്തിയതെന്നും ശരീരാവശിഷ്ടങ്ങള്‍ ആസിഡില്‍ അലിയിച്ച് നശിപ്പിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. ഖഷോഗിയുടെ തിരോധാനത്തെ തുടര്‍ന്ന് തുര്‍ക്കി അധികൃതര്‍ സൗദിയുടെ കോണ്‍സുലേറ്റില്‍ പരിശോധനകള്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
 
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന് പങ്കുണ്ടെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. സല്‍മാന്‍ രാജകുമാരന്റെ പ്രധാന വിമര്‍ശകന്‍മാരില്‍ ഒരാളായിരുന്നു ഖഷോഗി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

'ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്'; കെ സുധാകരനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

SCROLL FOR NEXT