World

ജീവനക്കാരന്‍ ഓഫീസിലിരുന്ന് സെക്‌സ് വീഡിയോ കണ്ടു ; പ്ലേ ആയത് റോഡരുകിലെ കൂറ്റന്‍ സ്‌ക്രീനില്‍ ; നാട്ടുകാര്‍ കണ്ടത് ഒന്നര മണിക്കൂറോളം 

നഗരത്തിലെ തിരക്കേറിയ റോഡരുകിലെ കൂറ്റന്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: നഗരത്തിലെ തിരക്കേറിയ റോഡരുകിലെ കൂറ്റന്‍ പരസ്യബോര്‍ഡില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്‌സു നഗരത്തിലാണ് സംഭവം. ഒന്നര മണിക്കൂറോളമാണ് വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇതു കണ്ട് ഞെട്ടിയ യാത്രക്കാര്‍ പരസ്യബോര്‍ഡിന് ചുറ്റും തടിച്ചുകൂടുകയും ചെയ്തു. 

പരസ്യ ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാരന്‍ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതാണ് കാരണം. എന്നാല്‍ സ്‌ക്രീന്‍ ഓഫ് ആകാതിരുന്നതോടെ, അയാള്‍ ആസ്വദിച്ചിരുന്ന ദൃശ്യങ്ങളെല്ലാം 90 മിനുട്ട് നേരം നാട്ടുകാരെല്ലാം കണ്ടു. 

ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ അമ്പരന്ന യാത്രക്കാര്‍, സ്‌ക്രീനിന് മുന്നില്‍ തടിച്ചുകൂടുകയും ഇതിന്റെ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇവ ഇപ്പോള്‍ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

പിന്നീട് സംഭവം അറിഞ്ഞ മറ്റു ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പ്രദേശത്തെ പൊലീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനിലെ പൊതു സ്‌ക്രീനില്‍ ഇത്തരത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിച്ചത് വിവാദമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT