World

ട്രംപിനെ കാണാന്‍ വൈറ്റ് ഹൗസിന്റെ മതില്‍ ചാടി; യുവതി അറസ്റ്റില്‍

വൈറ്റ് ഹൗസിന്റെ മതില്‍ ചാടി അകത്തു കടക്കാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ മതില്‍ ചാടി അകത്തു കടക്കാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുന്‍പു രണ്ടു തവണ ഇതേ കാര്യത്തിന് ഇവര്‍ പോലീസ് പിടിയിലായിട്ടുണ്ട്. അന്നെല്ലാം അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇവരെ വെറുതെ വിടുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപിനോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തുടര്‍ച്ചയായി മതില്‍ ചാടുന്നത്. കഴിഞ്ഞ മാര്‍ച്ച് 21നും 24നുമാണ് സമാന സംഭവങ്ങളുണ്ടായത്. 

ആദ്യ രണ്ടുതവണ വെറുതെ വിട്ടെങ്കിലും ഇത്തവണ യുവതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനും കോടതിയലക്ഷ്യതിനുമാണ് കേസ്. ഇവരുടെ പക്കല്‍ നിന്നും വൈറ്റ് ഹൗസിന്റെ വിശദമായ മാപ്പ് കണ്ടെത്തിയതായി വാഷിങ്ടണ്‍ മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം