World

തീവ്ര വലതുപക്ഷം ഖുറാന്‍ കത്തിച്ചതായി ആരോപണം; യുദ്ധക്കളമായി തെരുവ്; സ്വീഡനില്‍ കലാപം

തീവ്ര വലതുപക്ഷം ഖുറാന്‍ കത്തിച്ചതായി ആരോപണം; യുദ്ധക്കളമായി തെരുവ്; സ്വീഡനില്‍ കലാപം

Author : സമകാലിക മലയാളം ഡെസ്ക്

മാല്‍മോ: ദക്ഷിണ സ്വീഡനിലെ മാല്‍മോയില്‍ കലാപം. തീവ്ര വലതുപക്ഷ നേതാവായ റാസ്മസ് പലുദാന്‍ നടത്തിയ റാലിയുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. റാലിക്കിടെ തീവ്ര വലതുപക്ഷം ഇസ്ലാം വിശുദ്ധ ഗ്രന്ഥം ഖുറാന്‍ കത്തിച്ചെന്ന് ആരോപിച്ചുള്ള പ്രതിഷേധം തെരുവു യുദ്ധമായി കലാശിക്കുകയായിരുന്നു. 

വെള്ളിയാഴ്ച വൈകീട്ടാണ് തെരുവ് യുദ്ധക്കളമായി മാറിയത്. മാല്‍മോയില്‍ ഡനിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലുദന്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ഈ റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. അതിനിടെ ചില തീവ്ര വലതുപക്ഷക്കാര്‍ നഗരത്തില്‍ ഖുറാന്‍ അഗ്‌നിക്കിരയാക്കിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് സ്വീഡിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

തെരുവിലിറങ്ങിയ 300ലധികം പ്രതിഷേധക്കാര്‍ തീവെയ്പ്പ് നടത്തുകയും പൊലീസിനെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മണിക്കൂറുകള്‍ എടുത്താണ് സ്ഥിതി ശാന്തമാക്കിയത്.

കുടിയേറ്റ വിരുദ്ധ കക്ഷിയായ ഹാര്‍ഡ് ലൈന്‍ നേതാവാണ് റാസ്മസ് പലുദന്‍. മുന്‍പ് തന്നെ ഇയാളുടെ സ്വീഡനിലേക്കുള്ള വരവ് സ്വീഡിഷ് അധികൃതര്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇയാള്‍ സമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തിയതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചതും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

SCROLL FOR NEXT