World

നല്ല ബന്ധം അനിവാര്യം; ഇന്ത്യ- പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന് ചൈന 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നിര്‍ണായക പങ്കുവഹിക്കാമെന്ന് ചൈന

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നിര്‍ണായക പങ്കുവഹിക്കാമെന്ന് ചൈന. മേഖലയുടെ സമാധാനത്തിനും നിലനില്‍പ്പിനും പുരോഗതിക്കും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നല്ല ബന്ധം അനിവാര്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനോട് അനുകൂല നിലപാട് അറിയിച്ചതിന് പിന്നാലെയാണു ചൈനയുടെ നീക്കം. 

ഇന്ത്യ, പാക്ക് പ്രധാനമന്ത്രിമാര്‍ നടത്തിയ അനുകൂലമായ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നു. ദക്ഷിണ ഏഷ്യയിലെ സുപ്രധാനമായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. പരസ്പര വിശ്വാസം വളര്‍ത്തുന്നതിനാവശ്യമായ എല്ലാ ചര്‍ച്ചകളെയും ചൈന സ്വാഗതം ചെയ്യുന്നു. ശരിയായ രീതിയില്‍ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. മേഖലയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടി ഇരു രാഷ്ട്രങ്ങള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും ചൈന വ്യക്തമാക്കി.

പാക്കിസ്ഥാനുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അറിയിച്ച് ഓഗസ്റ്റ് 20ന് നരേന്ദ്ര മോദി, ഇമ്രാന്‍ ഖാന് കത്തയച്ചിരുന്നു. സമാധാന നീക്കങ്ങളെ പിന്തുണച്ച് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പ്രതികരണവും നടത്തി. സമാധാനം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇമ്രാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

അതേസമയം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ ഇടനിലക്കാരനാകാന്‍ ചൈന തയാറുണ്ടോയെന്ന ചോദ്യത്തിന് ഇക്കാര്യം മുന്‍കൂറായി പറയാനില്ലെന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച് ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT