World

നാലു പുരുഷന്‍മാരുമായി അവിഹിതബന്ധം;  യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഭര്‍ത്താവ് 'സൂപ്പര്‍ ഗ്ലൂ' ഒട്ടിച്ചു

അവിഹിതബന്ധത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ ഗ്ലൂ വെച്ച് ഒട്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നെയ്‌റോബി:  അവിഹിതബന്ധത്തില്‍ സംശയിച്ച് ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ ഗ്ലൂ വെച്ച് ഒട്ടിച്ചു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെനിയയിലാണ് സംഭവം.

36കാരനായ ഡെന്നീസ് മുമോയാണ് ക്രൂരകൃത്യം നടത്തിയത്. ഭാര്യയുടെ നഗ്നചിത്രം മറ്റൊരാള്‍ക്ക് അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭര്‍ത്താവിന് യുവതിയില്‍ സംശയമുണ്ടായത്.

ജോലി സംബന്ധമായി യുവാവിന് മിക്കവാറും വീട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യയ്്ക്ക് നാലോളം പുരുഷന്‍മാരുമായി അവിഹിതബന്ധമുണ്ടെന്ന് മുമോ സംശയിച്ചു. ജോലിയുമായി ബന്ധപ്പെട്ട റുവാണ്ടയ്ക്ക് പോകുന്നതിന് മുന്‍പാണ് മുമു ഈ ക്രൂരത ചെയ്തതെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേദനകൊണ്ട് പുളഞ്ഞ യുവതിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ വീട്ടിലെത്തിയതോടെ വിവരം അറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഭര്‍ത്താവ് മുമോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനം, അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി. ജനനേന്ദ്രിയ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി, പ്രത്യുത്പാദനം അപകടത്തിലാക്കി തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം പരപുരുഷന്‍മാരെ സ്വീകരിച്ചതിന് യുവതിയെ ചാട്ടവാറടി ശിക്ഷ നല്‍കണമെന്നാണ് യുവാവിന്റെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം