World

'നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ, ഭക്ഷണം പാചകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്‌ക്കോളാം'; വീട്ടുകാരോട് കളളന്‍, വിചിത്രം 

വെളുപ്പിന് നാലുമണിക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ വേണ്ടി മാത്രം വീട് കുത്തി തുറന്ന് അകത്തു കയറുന്ന കള്ളനാണ് ഫ്‌ലോറിഡയിലെ താരം

Author : സമകാലിക മലയാളം ഡെസ്ക്

മോഷണം ഒരു കലയാണ്, സിനിമയിലെ ഒരു ഡയലോഗാണിത്. ഓരോ മോഷ്ടാവിനും മോഷണത്തിന് അവരുടേതായ രീതികളുണ്ട്. ഇതനുസരിച്ച് കളളന്മാരെ പൊലീസ് കുടുക്കാറുമുണ്ട്. ചില കളളന്മാരുടെ പ്രവൃത്തികള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. മോഷണശേഷം കുളിക്കുന്നവരെ കുറിച്ചും ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരെ കുറിച്ചുമൊക്കെയുളള വ്യത്യസ്ത വാര്‍ത്തകളാണ് ഇതില്‍ കൂടുതലും. 

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വിചിത്രനായ കള്ളന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചയാകുന്നത്. വെളുപ്പിന് നാലുമണിക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ വേണ്ടി മാത്രം വീട് കുത്തി തുറന്ന് അകത്തു കയറുന്ന കള്ളനാണ് ഫ്‌ലോറിഡയിലെ താരം. വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും എടുക്കില്ല, അടുക്കളയില്‍ കയറി ഭക്ഷണം പാകം ചെയ്യുക, പോകുക ഇതുമാത്രമാണ് ഈ കള്ളന്റെ പ്രത്യേകത.

19 വയസുള്ള ഗാവിന്‍ കാര്‍വിനെന്ന യുവാവാണ് അനധികൃതമായി വീടിനുള്ളില്‍ കടന്നതിന് അറസ്റ്റിലാകുന്നത്. പതിവ് പോലെ നാലുമണിക്ക് ഭക്ഷണമുണ്ടാക്കാന്‍ കയറിയതാണ് കള്ളന്‍. ശബ്ദം കേട്ട് വീട്ടുകാര്‍ വന്ന് നോക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ നേരംകെട്ടനേരത്ത് പാചകം ചെയ്യുന്നു. ഭയന്നുപോയ ഇവര്‍ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ കള്ളന്റെ മറുപടി അതിലും വിചിത്രമായിരുന്നു.'നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ, പ്രഭാത ഭക്ഷണം പാചകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്‌ക്കോളാം' എന്നായിരുന്നു മറുപടി. 

എന്നാല്‍ ഭയന്നുപോയ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പൊലീസിനെ വിളിക്കുന്നത് കേട്ട കള്ളന്‍ ഇറങ്ങി ഓടി വീടിന് പുറകിലുള്ള കാടുപിടിച്ച സ്ഥലത്ത് ഒളിച്ചു. എന്നാല്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT