World

പഴക്കം 60 വര്‍ഷം, വില എട്ട് കോടി; ഒരു വിസ്‌കിയുടെ കഥയാണ്

ആറ് കോടി രൂപയ്ക്ക് ഹോങ്കോങ്ങില്‍ വിറ്റുപോയ വിസ്‌കിയുടെ റെക്കോര്‍ഡാണ് ഇവിടെ മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

60 വര്‍ഷം പഴക്കം. വില എട്ട് കോടി രൂപ. ഒരു കുപ്പി വിസ്‌കിയുടെ കാര്യമാണ് ഈ പറയുന്നത്. സ്‌കോട്ട്‌ലാന്‍ഡിലായിരുന്നു സംഭവം. എഡിന്‍ബര്‍ഗില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോവുകയായിരുന്നു ഈ വിസ്‌കി. 

മാക്കല്ലന്‍ വലേരിയോ അഡാമി എന്നാണ് വിസ്‌കിയുടെ പേര്. ആറ് കോടി രൂപയ്ക്ക് ഹോങ്കോങ്ങില്‍ വിറ്റുപോയ വിസ്‌കിയുടെ റെക്കോര്‍ഡാണ് ഇവിടെ മറികടന്നത്. 1926ല്‍ നിര്‍മിച്ച വിസ്‌കിയാണ് സ്‌കോട്ട്‌ലാന്‍ഡില്‍ ഇപ്പോള്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

1986 വരെ ഈ വിസ്‌കി വീപ്പയിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1986ല്‍ ഇത് കുപ്പിയിലേക്ക് മാറ്റി. ബോണ്‍ഹാസ് വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിസ്‌കി. ഇതുപോലെ 24 കുപ്പികളുണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ എത്ര കുപ്പികള്‍ ശേഷിക്കുന്നു എന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT