World

പാക് മുന്‍പ്രധാനമന്ത്രി ഷാഹിദ് ഘഖാന്‍ അബ്ബാസിക്ക് കോവിഡ് ; ക്വാറന്റീനില്‍

പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്) പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ് ഷാഹിദ് അബ്ബാസി

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഷാഹിദ് ഘഖാന്‍ അബ്ബാസിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകിരിച്ചതിന് പിന്നാലെ അബ്ബാസിയെ ക്വാറന്റീനിലാക്കി. പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്) പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ് ഷാഹിദ് അബ്ബാസി.

നവാസ് ഷെരീഫ് അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാജിവെച്ചൊഴിഞ്ഞപ്പോഴാണ്, ഷാഹിദ് ഘഖാന്‍ അബ്ബാസി പ്രധാനമന്ത്രിയാകുന്നത്. 2017 ആഗസ്റ്റ് മുതല്‍ 2018 മെയ് വരെയായിരുന്നു അബ്ബാസി പാക് പ്രധാനമന്ത്രിയായിരുന്നത്.

പാകിസ്ഥാനില്‍ കോവിഡ് രോഗവ്യാപനം അതിവേഗം വര്‍ധിക്കുകയാണ്. രാജ്യത്ത് ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 1,03,666 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 2067 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ആറ് ജനപ്രതിനിധികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന