ഫയല്‍ ചിത്രം 
World

പൗരത്വ നിയമം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം: ആംനെസ്റ്റി ഇന്റര്‍നാഷനല്‍

പൗരത്വ നിയമം രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം: ആംനെസ്റ്റി ഇന്റര്‍നാഷനല്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന്, മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമപരമാക്കുന്ന നടപടിയാണിത്. ഇന്ത്യന്‍ ഭരണഘടനയുടെയും വ്യക്തമായ ലംഘനമാണ് ഇതെന്ന് അമേരിക്കന്‍ പാരലമെന്ററി സമിതിയിലെ തെളിവെടുപ്പില്‍ ആംനസ്റ്റി അഭിപ്രായപ്പെട്ടു.

യുഎസ് പ്രതിനിധി സഭയുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള സമിതിയുടെ സിറ്റിങ്ങില്‍ ആംനെസ്റ്റി ഏഷ്യാ പസഫിക് അഡ്വക്കസി മാനേജര്‍ ഫ്രാന്‍സിസ്‌കോ മെന്‍കോസ്‌മെയാണ് സംഘടനയുടെ അഭിപ്രായം അറിയിച്ചത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ വ്യക്തമായി ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. മതത്തിന്റെ പേരിലുള്ള വിവേചനം നിയമപരമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രാജ്യാന്തര മനുഷ്യാവകാശങ്ങളെ ഇന്ത്യന്‍ നിയമം ലംഘിക്കുന്നതായി മെന്‍കോസ്‌മെ പറഞ്ഞു.

നേരത്തെ യുഎസ് പാര്‍ലമെന്ററി സമിതികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്നു വ്യക്തമാക്കിയാണ് ഇന്ത്യ ഇതിനോടു പ്രതികരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചെറ്റ എന്ന് വിളിച്ചിട്ടില്ല, 'ചെറ്റത്തരം' എന്നുമുതലാണ് ഇത്രമാത്രം അശ്ലീലമായി മാറിയത്?; സിപിഎം- ബിജെപി ഡീല്‍ ആരോപണം വിചിത്രം'

'നിവിന്‍ വന്നു, ഞാന്‍ ഔട്ട് ആയി'; ആദ്യമായി കണ്ട 'സങ്കടകഥ' പങ്കുവച്ച് ഷറഫുദ്ദീന്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതവഹിക്കാന്‍ പാകിസ്ഥാന്‍; ഇറാനും യുഎസും ഇസ്ലാമാബാദില്‍ ചര്‍ച്ചനടത്തും, റിപ്പോര്‍ട്ട്

'എന്തുണ്ട് ചേട്ടാ, സുഖമല്ലേ?'; വൈറൽ ആരാധകനെ നേരിൽ കാണാനെത്തി സഞ്ജു, ഒടുവിൽ കപ്പയും മീൻകറിയും കഴിച്ച് മടക്കം (വിഡിയോ)

മാസ വരുമാനമായി 17,000 രൂപ നേടാം; പോസ്റ്റ് ഓഫീസില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

SCROLL FOR NEXT