അല്‍ഐന്‍: തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നറിഞ്ഞ യുവതി, സമൂഹമാധ്യമത്തില്‍ കണ്ട യുവാവുമായി പുതിയ ബന്ധം സ്ഥാപിച്ചു. ഈ വിവരം ഭര്‍ത്താവ് അറിഞ്ഞതോടെ അദ്ദേഹം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചു. അല്‍ ഐനിലെ അറബ് കുടുംബത്തിലാണ് സംഭവം.
തന്നെ ഭര്‍ത്താവ് ചതിക്കുന്ന കാര്യം മനസിലാക്കിയപ്പോള്‍ യുവതി അദ്ദേഹത്തോട് കാര്യങ്ങള്‍ തിരക്കി എന്നാല്‍ ആദ്യം ആരോപണം നിഷേധിച്ച ഭര്‍ത്താവ് പിന്നീട് കാര്യങ്ങള്‍ സമ്മതിച്ചു. ഭാര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സമ്മതിച്ചു. ഇരുവരും പരസ്പരം 'പ്രണയ സന്ദേശങ്ങള്‍' കൈമാറിയിരുന്നുവെന്നും സമ്മതിച്ചു.
ഇക്കാര്യം അറിഞ്ഞതോടെ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പോവുകയും തന്റെ പിതാവിന്റെ അടുത്തേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍, തനിക്കൊരു വലിയ അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഭര്‍ത്താവ് ഉറപ്പ് നല്‍കി. അഞ്ച് മാസത്തിനു ശേഷം ഭര്‍ത്താവിനോട് പകരംവീട്ടാന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍. സമൂഹമാധ്യമത്തിലെ അക്കൗണ്ട് വഴി വിവാഹിതനായ ഒരു യുവാവിനെ പരിചയപ്പെടുകയും അയാളുമായി ബന്ധം സ്ഥാപിക്കാനും തുടങ്ങി. ഇവര്‍ പരസ്പരം 'പ്രണയ സന്ദേശങ്ങള്‍' കൈമാറുകയും ചെയ്തു.
ഭാര്യയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം കണ്ട ഭര്‍ത്താവ് അവരോട് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ഭാര്യ ഇതൊന്നും പരിഗണിച്ചില്ല. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഇയാള്‍ അതിനുള്ള തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് അല്‍ ഐനിലെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തു. ഭാര്യയ്ക്കുള്ള നിയമപരമായ എല്ലാ അവകാശങ്ങളും എടുത്തുകളയണമെന്നും കുട്ടികളുടെ അവകാശം തനിക്ക് തരണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates