World

ഭാര്യയോട് പിണങ്ങി, മോഷ്ടിച്ച വിമാനം ഭാര്യവീട്ടില്‍ ഇടിച്ചിറക്കി; ഭര്‍ത്താവ്കൊല്ലപ്പെട്ടു

ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഭാര്യയോട് പ്രതികാരം ചെയ്യാന്‍ യൂദ് തീരുമാനിക്കുകയായിരുന്നു. പൈലറ്റായ ഇയാള്‍ ജോലി ചെയ്തിരുന്ന സ്പാനിഷ് ഫോര്‍ക്ക് അതോറിറ്റിയില്‍ നിന്നും സെസ്‌ന-565 

Author : സമകാലിക മലയാളം ഡെസ്ക്

ഒഹിയോ :  ഗാര്‍ഹിക പീഡനക്കേസ് നല്‍കി ജയിലിലാക്കിയ ഭാര്യയോട് പകരം വീട്ടുന്നതിനായി വീട്ടിലേക്ക് വിമാനം ഇടിച്ചിറക്കിയ ഭര്‍ത്താവ് തീയില്‍ വെന്തു മരിച്ചു. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ഡ്വെയിന്‍ യൂദ്(47) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യയുമായി വഴക്കിട്ട യൂദിനെ നേരത്തെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഭാര്യയോട് പ്രതികാരം ചെയ്യാന്‍ യൂദ് തീരുമാനിക്കുകയായിരുന്നു. പൈലറ്റായ ഇയാള്‍ ജോലി ചെയ്തിരുന്ന സ്പാനിഷ് ഫോര്‍ക്ക് അതോറിറ്റിയില്‍ നിന്നും സെസ്‌ന-565 എന്ന
ചെറുവിമാനവുമായി വീട്ടിലേക്ക് തിരിച്ചു. ഭാര്യയും അവരുടെ മകനും താമസിക്കുന്ന രണ്ടു നില വീട്ടിലേക്ക് വിമാനം ഇടിച്ചിറക്കുന്നതിനിടെ തീപടര്‍ന്ന് യൂദ് കൊല്ലപ്പെടുകയായിരുന്നു.

ഈ സമയം വീട്ടിലുണ്ടായിരുന്നുവെങ്കിലും യൂദിന്റെ ഭാര്യയും കുട്ടിയും രക്ഷപെട്ടു. വീട് കത്തി നശിച്ചിട്ടുണ്ട്. പൊലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും യൂദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  കൃത്യം നിര്‍വഹിക്കുന്നതിന് തലേന്ന് രാത്രി തന്റെ സ്വന്തം മക്കളോട് വീട്ടില്‍ നിന്നും മാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന