World

ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ പാതിരാത്രി നടുറോഡില്‍ കയറി നിന്നു; 'രണ്‍ബീര്‍' എല്ലൊടിഞ്ഞ് ആശുപത്രിയില്‍ (വിഡിയോ)

ഇടിയില്‍ പാനിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടുകയും നെഞ്ചിന് സാരമായ ചതവുകള്‍ സംഭവിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്‌ : ഭാര്യയ്ക്ക് സ്‌നേഹമുണ്ടോയെന്ന് പരിശോധിക്കാന്‍ 'ബര്‍ഫി'യിലെ റണ്‍ബീറായി അഭിനയിച്ച യുവാവിനെ കാറിടിച്ചു. ചൈനക്കാരനായ പാന്‍ ആണ് സ്‌നേഹം പരീക്ഷിക്കാന്‍ പോയി എല്ലൊടിഞ്ഞ് ആശുപത്രിയിലായത്. 

ഭാര്യയുമായി വഴക്കിട്ട പാന്‍ മദ്യപിച്ച ശേഷമാണ് സാഹസത്തിന് മുതിര്‍ന്നത്. പാതിരാത്രിയോട് അടുത്ത് ലിഷൂയിലെ തിരക്കേറിയ റോഡിന് നടുവിലായിരുന്നു പാനിന്റെ പ്രകടനം. പലതവണ ഇയാളെ റോഡില്‍ നിന്നും മാറ്റാന്‍ ഭാര്യ ശ്രമിച്ചുവെങ്കിലും പാന്‍ നിന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും കൂട്ടാക്കിയില്ല.

ഒടുവില്‍ വേഗതയിലെത്തിയ ഒരു കാര്‍ പാനിനെ ഇടിക്കുകയായിരുന്നു. ഇടിയില്‍ പാനിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടുകയും നെഞ്ചിന് സാരമായ ചതവുകള്‍ സംഭവിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. 

കള്ളുകുടിച്ചതില്‍ കുറ്റബോധം തോന്നുന്നുണ്ടെങ്കിലും തന്റെ ഭാര്യയ്ക്ക് സ്‌നേഹമില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്നായിരുന്നു പാന്‍ പൊലീസില്‍ നല്‍കിയ മൊഴി. ബര്‍ഫിയില്‍ റണ്‍ബീര്‍ രക്ഷപെടുന്നുണ്ടെങ്കിലും അനുകരിക്കാന്‍ നോക്കിയ പാന്‍ ഏകദേശം പെട്ട മട്ടാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT