World

'ഭ്രൂണഹത്യ' നാസികള്‍ നടത്തിയ വംശഹത്യക്ക് തുല്യം: മാര്‍പാപ്പ

ഭ്രൂണഹത്യയെ നാസികളുടെ കൂട്ടക്കൊലയോടുപമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാന്‍: ഭ്രൂണഹത്യയെ നാസികളുടെ കൂട്ടക്കൊലയോടുപമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വംശീയ ശുദ്ധീകരണമെന്ന പേരില്‍ നാസികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് സമാനമാണ് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയ ഉടനെ നശിപ്പിക്കുന്ന ഇപ്പോഴത്തെ രീതിയെന്ന് മാര്‍പാപ്പ പറഞ്ഞു.

ശുദ്ധ ആര്യന്‍ വര്‍ഗം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഭ്രൂണഹത്യ നടത്തുകയും ശാരീരിക മാനസിക ദൗര്‍ബല്യമുള്ളവരെ വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു നാസി യൂജെനിക്‌സ്. ഇതുതന്നെയാണ് ഭ്രൂണഹത്യ നടത്തുന്നവരും ചെയ്യുന്നതെന്നാണ് മാര്‍പാപ്പ പറയുന്നത്.

'ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യമാസങ്ങളില്‍ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. അതൊരു ഫാഷനോ സ്വാഭാവിക സംഭവമോ ആയി മാറിയിരിക്കുന്നു. ഇതിനെ വേദനയോടെയാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ വംശീയ ശുദ്ധീകരണമെന്ന പേരില്‍ നാസികള്‍ നടത്തിയതിനെയൊക്കെ ലോകം നിന്ദിക്കാറുണ്ട്. അതു തന്നെയല്ലേ ലോകം മുഴുവനുമിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ഇപ്പോള്‍ വെളുത്ത ഗ്ലൗസുകള്‍ കയ്യിലണിയുന്നുണ്ട് എന്ന വ്യത്യാസം മാത്രം' മാര്‍പാപ്പ പറഞ്ഞു.

സ്വദേശമായ അര്‍ജന്റീനയില്‍ 14 ആഴ്ച വരെയുള്ള ഭ്രൂണഹത്യക്ക് അനുമതി നല്‍കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് ജനങ്ങള്‍ വോട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

SCROLL FOR NEXT