World

ഭർത്താവിനായി ന​ഗ്നത പകർത്തി ; നാട്ടുകാർ മുഴുവൻ കണ്ടു; ഞെട്ടലിൽ യുവതി

ഇം​ഗ്ലണ്ടിലുള്ള ഭര്‍ത്താവിന് അയക്കാനായി നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി

സമകാലിക മലയാളം ഡെസ്ക്

സോഫിയ :  നിത്യജീവിതത്തിൽ നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന ആളുമായും നേരിൽ കണ്ട് സംസാരിക്കാവുന്ന തരത്തിൽ സാങ്കേതിക വിദ്യകൾ വളർന്നു. അകന്നു കഴിയേണ്ടി വരുന്ന ദമ്പതികൾക്ക് ഈ സംവിധാനം നൽകുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം സാങ്കേതിക വിദ്യയുടെ ഉപയോ​ഗം ​ഗുണം പോലെ തന്നെ ദോഷവും വരുത്തിവെക്കുന്നുണ്ട്. 

ഇത്തരത്തിലൊന്നാണ് ബള്‍ഗേറിയയില്‍ ഒരു യുവതിയ്ക്ക് സംഭവിച്ചത്. ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. ഇം​ഗ്ലണ്ടിലുള്ള ഭര്‍ത്താവിന് അയക്കാനായി നഗ്ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി. വീഡിയോ പകര്‍ത്തുന്നതിനിടെ  യുവതിയുടെ കൈ തട്ടി ഫെയ്സ് ബുക്ക് ലൈവ് ഓണ്‍ ആകുകയും ദൃശ്യങ്ങള്‍ ലൈവായി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു. 

കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 2000 പേരാണ് യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ടത്. ഇവരില്‍ യുവതിയുടെ ഇരുപത് വയസുകാരനായ മകനും സുഹൃത്തുക്കളും ഉൾപ്പെടുന്നു.  സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവും മകനും ഇവരോട് പിണങ്ങി. വിവരമറിഞ്ഞ ഭർത്താവ് ഇതുവരെ യുവതിയോട് സംസാരിക്കാൻ പോലും കൂട്ടാക്കിയിട്ടില്ല.

അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ വീട്ടിലേക്ക് ഇനി മടങ്ങി പോകില്ലെന്നാണ് യുവതിയുടെ മകന്റെ നിലപാട്. തനിക്ക് അറിയാതെ പറ്റിപ്പോയ ഒരു പിഴവിൽ പരിതപിച്ച് കഴിയുകയാണ് യുവതി. സംഭവത്തിന് ശേഷം അപൂർവമായി മാത്രം വീടിന് പുറത്തിറങ്ങുന്ന യുവതി അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ഇപ്പോൾ സംസാരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT