World

മിഷേല്‍ ഒബാമയുടെ മാലയാണ് താരം, 'വോട്ട്' നെക്ലസ് തരംഗമാകുന്നു

'വോട്ട്' എന്ന് എഴുതിയ നെക്ലസ് ആണ് മിഷേല്‍ അണിഞ്ഞിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യു എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപെന്നായിരുന്നു മിഷേലിന്റെ വാക്കുകള്‍.  മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്ത ട്രംപ് രാജ്യത്തിന് ഇതുവരം ലഭിച്ചതില്‍ ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണെന്നാണ് മിഷേല്‍  പറഞ്ഞത്.

രാജ്യത്തിന്റെ നന്മയ്ക്കായി ട്രംപിനെ പരാജയപ്പെടുത്തണമെന്നും നവംബറിലെ തിരഞ്ഞെടുപ്പില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  തിരഞ്ഞെടുപ്പില്‍ ഓരോരുത്തരും അവരുടെ സമ്മതിദാന അവകാശം കൃത്യമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മിഷേല്‍ സംസാരിക്കുമ്പോള്‍ അവര്‍ അണിഞ്ഞിരുന്ന മാലയാണ് പിന്നീട് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായത്.  വോട്ട് എന്ന് എഴുതിയ നെക്ലസ് ആണ് മിഷേല്‍ അണിഞ്ഞിരുന്നത്.

മിഷേലിന്റെ പ്രസംഗത്തിനിടെ പകര്‍ത്തിയ ചിത്രങ്ങകളും വിഡിയോകളും വൈറലായതിന് പിന്നാലെയാണ് മാലയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായത്. വി,ഒ,ടി,ഇ എന്നീ അക്ഷരങ്ങള്‍ കൃത്യമായി അകലത്തില്‍ നെക്ലസില്‍ കാണാം. മിഷേല്‍ ഈ നെക്ലസ് അണിഞ്ഞ് കണ്ടതില്‍ പിന്നെ സമാനമായ ഒന്ന് തങ്ങള്‍ക്കും വേണം എന്ന ആഗ്രഹവുമായി ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും എത്തുന്നവര്‍ നിരവധിയാണ്. ചിലര്‍  ഇതിനോടകം ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു എന്നാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

SCROLL FOR NEXT