World

മെയ് ദിന റാലിക്കിടെ സംഘര്‍ഷം; പാരിസിനെ കലാപഭൂമിയാക്കിയ ഇരുന്നൂറിലേറെപ്പേര്‍ അറസ്റ്റില്‍

മുഖം മൂടി ധരിച്ചെത്തിയ നൂറു കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മെയ് ദിന റാലിയില്‍ കടന്നുകയറി പാരീസില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാരീസ്‌; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കെതിരേ തൊഴിലാളി യൂണിയനുകള്‍ നടത്തിയ മെയ്ദിന റാലി അക്രമാസക്തമായി. മുഖം മൂടി ധരിച്ചെത്തിയ നൂറു കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ മെയ് ദിന റാലിയില്‍ കടന്നുകയറി പാരീസില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. കടകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. 

അക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 200 ല്‍ പ്രതിഷേധക്കാര്‍ അറസ്റ്റിലായതായി പൊലീസ് മേധാവി അറിയിച്ചു. ടിയര്‍ ഗ്യാസും ജല പീരങ്കിയും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. അക്രമണസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മക്രോണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

തീവ്ര ഇടതു സംഘടനയായ ബ്ലാക് ബ്ലോക്‌സിന്റെ പ്രവര്‍ത്തകരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കറുപ്പണിഞ്ഞ് എത്തിയ 1,200 ഓളം പ്രതിഷേധക്കാര്‍ റാലിയിലേക്ക് കടന്നുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സോവിയറ്റ് കൊടിയും ഗവണ്‍മെന്റ് വിരുദ്ധ ബാനറുകളും ഫാസിസ വരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചാണ് പ്രതിഷേധക്കാരെത്തിയത്. എന്നാല്‍ യൂണിയനുകള്‍ സമാധാനപരമായ പ്രതിഷേധങ്ങളാണ് നടത്തിയത്. പ്രധാന മെയ് ദിന റാലിയില്‍ 55,000 പേരാണ് അണിചേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT