World

മോഷ്ടാവിനെ അടിച്ച് വീഴ്ത്തി, പിന്നെയും തല്ലി; പാകിസ്ഥാനി പെണ്‍കുട്ടിയുടെ വീഡിയോ

രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ മോട്ടോള്‍ സൈക്കിളിലെത്തിയ രണ്ട് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരക്കുള്ള സ്ഥലങ്ങളിലൂടെയും ആളൊഴിഞ്ഞ വഴിയിലൂടെയുമെല്ലാം നടന്നു പോകുമ്പോള്‍ നിങ്ങളുടെ കയ്യിലെ പഴ്‌സോ, ആഭരണങ്ങളോ എപ്പോള്‍ വേണമെങ്കിലും പിടിച്ചു പറിക്കപ്പെടാം. എത്ര ശ്രദ്ധിച്ചാലും അതിനുമപ്പുറമുള്ള വിരുതന്‍മാരായിരിക്കും നമുക്കടുത്തെത്തുന്ന മോഷ്ടാക്കാള്‍. നമ്മള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ എത്രത്തോളും ശ്രദ്ധാലുക്കളായിക്കണം എന്ന് കാണിക്കുന്നതാണീ വീഡിയോ. 

പാകിസ്ഥാനിലെ റാവല്‍പിണ്ഡിയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ മോട്ടോള്‍ സൈക്കിളിലെത്തിയ രണ്ട് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ബൈക്കിന് പിറകിലുരുന്നയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് പഴ്‌സ് തട്ടിപ്പറഞ്ഞ് കടന്ന് കളയാന്‍ ശ്രമിച്ചപ്പോഴാണ് പൊടുന്നനെ പിറകിലൂടെ ഓടിച്ചെന്ന് ഇവരെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റത്തില്‍ വാഹനം മറിഞ്ഞ് ഇരു യുവാക്കളും താഴെ വീണു. ഇവരെ വണ്ടിയെടുത്ത് പോകാനനുവദിക്കാതെ പെണ്‍കുട്ടി പിടിച്ച് തള്ളുകയും അടിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഇതെല്ലാം നോക്കിക്കണ്ട് പ്രതികരിക്കാതെ ഒരാള്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ശേഷം ബൈക്കിലെത്തിയ രണ്ട് പേരാണ് വണ്ടി നിര്‍ത്തി സംഭവത്തില്‍ ഇടപെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍