World

രണ്ടായെങ്കിലും ഒന്നായി ജീവിക്കും 'സഫയും മാർവയും'; തലയോട്ടിയും തലച്ചോറും ഒന്നായി ജനിച്ച ഇരട്ടകളുടെ ശസ്ത്രക്രിയ വിജയം

ജന്മം കൊണ്ടും ശരീരം കൊണ്ടും ഒന്നിച്ചു പോയ പാകിസ്ഥാനില്‍ നിന്നുള്ള സഫയും മാര്‍വയും ഇനി മുതൽ രണ്ടായി തന്നെ ജീവിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: തലയോട്ടിയും തലച്ചോറും ഒന്നായി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികളുടെ ശസ്ത്രക്രിയ വിജയം. ജന്മം കൊണ്ടും ശരീരം കൊണ്ടും ഒന്നിച്ചു പോയ പാകിസ്ഥാനില്‍ നിന്നുള്ള സഫയും മാര്‍വയും ഇനി മുതൽ രണ്ടായി തന്നെ ജീവിക്കും. 

രണ്ട് വയസു പിന്നിട്ടപ്പോഴാണ് ഇരുവരും രണ്ടായി മാറിയിരിക്കുന്നത്. 2017 ജനുവരിയില്‍ പാകിസ്ഥാനില്‍ ജനിച്ച ഇരുവരുടെയും തലയോട്ടിയും തലച്ചോറിന്റെ ഭാഗങ്ങളും രക്തക്കുഴലുകളും ഒന്നിച്ചുചേര്‍ന്ന അവസ്ഥയിലായിരുന്നു. ബ്രിട്ടനിലെ ആശുപത്രിയില്‍ ശസ്തക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചതോടെയാണ് ഇരുവരുടെയും കഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

ഫെബ്രുവരിയിലാണ് ശസ്ത്രക്രിയ നടന്നതെങ്കിലും നാല് മാസങ്ങള്‍ക്കു ശേഷം ജൂലായ് ഒന്നിനാണ് ഇരുവരും പൂര്‍ണ സുഖം പ്രാപിച്ച്‌ ആശുപത്രി വിട്ടത്. ലണ്ടനിലെ ഗ്രേറ്റ് ഒര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

സഫയും മാര്‍വയും സയാമീസ് ഇരട്ടകളില്‍ തന്നെ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന അവസ്ഥയുള്ളവരായിരുന്നെന്നാണ് ചികിത്സാ ഡോക്ടര്‍മാര്‍ പറയുന്നത്. പത്ത് ലക്ഷം ജനനങ്ങളില്‍ ഒന്ന്. അങ്ങനെയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡേവിഡ് ജെ ഡുനാവേ പറഞ്ഞത്. മാത്രമല്ല, ഈ അവസ്ഥയോടുകൂടി ഒരു വര്‍ഷം ജനിക്കുന്നത് 50 സെറ്റ് ഇരട്ടകളാണെന്നും അതില്‍ത്തന്നെ 15ഓളം പേര്‍ മാത്രമാണ് ജീവിക്കുന്നതെന്നുമാണ് കണക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍