പ്രതീകാത്മക ചിത്രം 
World

ലൈംഗിക ബന്ധത്തിനായി വീട്ടില്‍ യുവതിയെ എത്തിച്ചു; അമ്മ എതിര്‍ത്തു; മകന്‍ വളര്‍ത്തുനായയെ എറിഞ്ഞുകൊന്നു

വീടിന്റെ പതിനെട്ട് വാര മുകളില്‍ നിന്ന് റോക്‌സി എന്ന വളര്‍ത്തുനായയെ ഇയാള്‍ എറിഞ്ഞുകൊല്ലുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടെക്‌സാസ്: വീട്ടില്‍ ലൈംഗികബന്ധത്തിന് അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ വളര്‍ത്തുനായയെ മകന്‍ എറിഞ്ഞു കൊന്നതായി പരാതി. മുപ്പത്തിയൊന്‍പതുകാരനായ യുവാണ് വളര്‍ത്തുനായയെ എറിഞ്ഞുകൊന്നത്. അമേരിക്കയിലെ ടെക്്‌സസിലാണ് സംഭവം.

രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ലൈംഗികബന്ധത്തിനായി യുവതിയെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അമ്മ തടസ്സം നിന്നിരുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് അമ്മ തീര്‍ത്തുപറഞ്ഞതോടെ മകന്‍ ക്ഷുഭിതനാവുകയായിരുന്നു. ഇതേതുടര്‍ന്ന് വീടിന്റെ പതിനെട്ട് വാര മുകളില്‍ നിന്ന് റോക്‌സി എന്ന വളര്‍ത്തുനായയെ ഇയാള്‍ എറിഞ്ഞുകൊല്ലുകയായിരുന്നു.

വളര്‍ത്തുനായയെ ഉടനെ തന്നെ വെറ്ററിനറി ഡോക്ടറുടെ  അടുത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറിന്റെ ആഘാതത്തില്‍ വളര്‍ത്തുനായ തലയിടിച്ച് മരിക്കുകയായിരുന്നു. എന്നാല്‍ വളര്‍ത്തുനായയെ ഉപദ്രവിക്കാന്‍ ഇയാള്‍ക്ക് താത്പര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് വിട്ടയച്ചു. 5000 പൗണ്ടിനാണ് പൊലീസ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT