World

വിവാഹം അടുത്തദിവസം; യുവതി മറ്റൊരാളുമായി പ്രേമത്തിലായി; കാമുകനെ കൊല്ലാന്‍ 7 ലക്ഷത്തിന് വാടകകൊലയാളികള്‍; അറസ്റ്റ്

ഇതിനിടെ മറ്റൊരാളുമായി ഇഷ്ടത്തിലായ പ്രേംകുമാരി രവീന്ദറുമായുള്ള വിവാഹത്തില്‍ നിന്ന് ഒഴിവാകാന്‍ വഴി തേടി

Author : സമകാലിക മലയാളം ഡെസ്ക്

പെഷവാര്‍: പാകിസ്ഥാനില്‍ ന്യൂനപക്ഷ സമുദായംഗമായ ഇരുപത്തിയഞ്ചുകാരന്‍ രവീന്ദര്‍ സിങ് കൊല്ലപ്പെട്ടത് കാമുകി ഏര്‍പ്പെടുത്തിയ വാടകകൊലയാളികളുടെ വെടിയേറ്റ്. രവീന്ദറിന്റെ കാമുകി പ്രേംകുമാരിയെ പൊലീസ് അറസ്റ്റുചെയ്തു.

ഖൈബര്‍ പഖ്തൂണ്‍ മേഖലയിലെ ഷാംഗ്ലയില്‍ നിന്നുള്ള രവീന്ദര്‍ ഈ മാസം നാലിനാണ് കൊല്ലപ്പെട്ടത്. രവീന്ദറിന്റെയും മര്‍ദാനിലെ മൊഹല്ല ഷെര്‍ദാദ് അബാദില്‍ നിന്നുള്ള പ്രേംകുമാരിയുടെയും വിവാഹം ഈ മാസം 28ന് നടക്കേണ്ടതായിരുന്നു. ഇതിനിടെ മറ്റൊരാളുമായി ഇഷ്ടത്തിലായ പ്രേംകുമാരി രവീന്ദറുമായുള്ള വിവാഹത്തില്‍ നിന്ന് ഒഴിവാകാന്‍ വഴി തേടി. പുതിയ ഇഷ്ടക്കാരനോട് ചേര്‍ന്ന് രവീന്ദറിനെ ഒഴിവാക്കാന്‍ 7 ലക്ഷം രൂപയ്ക്ക് വാടക കൊലയാളികളെ നിയോഗിക്കുകയായിരുന്നുവെന്നും രവീന്ദറിനെ മര്‍ദാനിലേക്ക് വിളിച്ചുവരുത്തിയ ഇവര്‍ കൊലയാളികള്‍ക്ക് സൗകര്യമൊരുക്കിയതായും പൊലീസ് പറഞ്ഞു. പ്രേംകുമാരിയുടെ സുഹൃത്തിനെ തിരയുന്നു.

നങ്കാന സാഹിബ് ഗുരുദ്വാര ആക്രമണത്തിന്റെ പിറ്റേന്ന് നടന്ന കൊലപാതകത്തെ ഇന്ത്യ അപലപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

'എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ, അതൊന്നുമില്ല'; എസ് ജെ സൂര്യയെ പ്രശംസിച്ച് രജനികാന്ത്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ

ജോലി ചെയ്യാൻ മടിയാണോ? ബേൺഔട്ടിന്റെ ഏഴ് ലക്ഷണങ്ങൾ