World

വെര്‍ജിന്‍ ദ്വീപിനെ ഇര്‍മ ചുഴറ്റിയെറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നൂറിലധികം ക്രിമിനലുകള്‍

വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ഇര്‍മ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും കാറ്റിന്റെ മറവില്‍ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകള്‍. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചു. 47 പൊലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്. 

കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ളവരെ കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും. 

87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്. വെര്‍ജിന്‍ ഗ്രൂപ്പ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ''നെക്കറും'' കൊടുങ്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രൊഫ. പാല്‍കുളങ്ങര കെ അംബികദേവിക്ക്

ഐതിഹാസിക തിരിച്ചുവരവ്, ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി 'ലോകം കീഴടക്കിയ വനികള്‍ക്ക്'

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ; അറസ്റ്റ് നാളെ

യുഎഇയിൽ ഡിജിറ്റൽ എമിറേറ്റ്സ് ഐഡി ലഭിക്കാൻ എന്തു ചെയ്യണം? നാല് രീതികൾ അറിയാം

SCROLL FOR NEXT