World

ശരീരം നിറയെ മുറിവേറ്റ പാടുകൾ; അച്ഛന്റെ മൃതശരീരം ടൂൾ ബോക്സിൽ; യുവാവ് അറസ്റ്റിൽ

അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഒക്‌ലഹോമ സിറ്റി: അച്ഛനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടൂൾ ബോക്സിൽ ഒളിപ്പിച്ച മകൻ അറസ്റ്റിൽ. ഒക്‌ലഹോമ സിറ്റിയിലാണ് സംഭവം. സെപ്റ്റംബർ 16ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തെ ടൂൾ ബോക്സിൽ മൃത​ദേഹം അടക്കം ചെയ്തതായി കണ്ടെത്തിയത്.

അച്ഛനെ കാണാനില്ലെന്ന വിവരം മകളാണ് പൊലീസിനെ അറിയിച്ചത്. 71കാരനായ എസ്റ്റിബാൻ ടാപ്പിയയാണ് കൊല്ലപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു ശരീരം. ഇതുമായി ബന്ധപ്പെട്ട്​ മകൻ ഫ്രാൻസിസ്​കൊ ടാപിയായെ  പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ലഹോമ സിറ്റി സൗത്ത് വെസ്റ്റ് പെൻസിൽവാനിയ അവന്യുവിലാണ് സംഭവം നടന്നത്. പ്രതിയെ ഒക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെൻററിലേക്ക് മാറ്റി.

അച്ഛനെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുവാൻ വിളിച്ചിട്ടു ലഭിക്കാതിരുന്നതിനെ തുടർന്നാണ് മകൾ പോലീസിനെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍