World

സബ്‌ടൈറ്റില്‍ ഇല്ലാത്തതിനാല്‍ വീഡിയോകള്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല, ഇത് വിവേചനം; പോണ്‍ സൈറ്റുകള്‍ക്കെതിരെ പരാതി

പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പോണ്‍ വീഡിയോകള്‍ക്കൊപ്പം സബ് ടൈറ്റിലുകള്‍ നല്‍കാത്തതിനെതിരെ പരാതി. സബ് ടൈറ്റിലുകള്‍ ഇല്ലാത്തതിനാല്‍ വീഡിയോകള്‍ പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ശ്രവണ വൈകല്യമുളള ന്യൂയോര്‍ക്ക് സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

യാരോസ്ലാവ് സൂരിസാണ് മൂന്ന് പോണ്‍സൈറ്റുകള്‍ക്കെതിരേ ബ്രൂക്ക്‌ലെയ്ന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. സബ് ടൈറ്റിലുകള്‍ ഇല്ലാത്തതിനാല്‍ വീഡിയോകളൊന്നും മുഴുവനായി ആസ്വദിക്കാനാവുന്നില്ലെന്നാണ് സൂരിസിന്റെ പരാതി. സബ് ടൈറ്റിലുകള്‍ നല്‍കാത്തത് വിവേചനം തടയുന്നതിനുളള നിയമങ്ങളുടെ ലംഘനമാമെന്നും സൂരിസിന്റെ പരാതിയില്‍ പറയുന്നു. 

പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, റെഡ്ട്യൂബ്, യൂപോണ്‍, ഈ സൈറ്റുകളുടെ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവരെയാണ് കേസില്‍ കക്ഷിചേര്‍ത്തിരിക്കുന്നത്. നേരത്തെ വാര്‍ത്താചാനലായ ഫോക്‌സ് ന്യൂസിനെതിരെയും സൂരിസ് സമാനപരാതി നല്‍കിയിരുന്നു. 

അതേസമയം, പോണ്‍ഹബ്ബ് സൈറ്റില്‍ സബ് ടൈറ്റില്‍ ചേര്‍ത്ത വീഡിയോകള്‍ക്കായി പ്രത്യേകവിഭാഗമുണ്ടെന്ന് പോണ്‍ഹബ്ബ് വൈസ് പ്രസിഡന്റ് കോറേയ് പ്രൈസ്‌ പറയുന്നു.ഈ വിഭാഗത്തിലേക്ക് പ്രത്യേക ലിങ്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT