World

സര്‍പ്പദോഷം മാറ്റാന്‍ പൂജ, ശ്രീലങ്കന്‍ പ്രധാനമന്ത്രി ബേള ക്ഷേത്രത്തിലെത്തും

സര്‍പ്പദോഷം മാറ്റുന്നതിനുള്ള ആശ്ലേഷ പൂജകള്‍ക്ക് വേണ്ടിയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ നാളെ ബേള കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. സര്‍പ്പദോഷം മാറ്റുന്നതിനുള്ള ആശ്ലേഷ പൂജകള്‍ക്ക് വേണ്ടിയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി എത്തുന്നത്. 

ആയില്യം നാളിലാണ് സാധാരണ ഇവിടെ ആശ്ലേഷ പൂജ നടക്കുന്നത്. എന്നാല്‍ ലങ്കന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആയില്യം നക്ഷത്രം വരുന്ന ദിവസത്തിന് ഒരു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രത്യേക ആശ്ലേഷ പൂജ ഒരുക്കും. 

26ന് രാവിലെ വിക്രമസിംഗെ കൊല്ലൂര്‍ മൂകാംബികയിലെത്തും. അവിടെ നിന്ന് വൈകീട്ടോടെ മംഗളൂരുവില്‍ നിന്നു ഹെലികോപ്റ്ററില്‍ താജ് ഹോട്ടലിലേക്ക് വരും. 27ന് ബേള ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്ത ശേഷം ശ്രീലങ്കയിലേക്ക് മടങ്ങും. ക്ഷേത്ര പൂജാരി രാമചന്ദ്ര അഡിഗയുടെ മുഖ്യ കാര്‍മീകത്വത്തിലാണ് പൂജ. 

രാമചന്ദ്ര അഡിഗയുടെ അനുജനും, താന്ത്രികാചാര്യനുമായ പത്മനാഭ ശര്‍മയുടെ ഉപദേശം അനുസരിച്ചാണ് വിക്രമസിംഗെ ഇവിടേക്കായി നാഗപൂജയ്ക്ക് എത്തുന്നത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി എത്തുന്നതിനെ തുടര്‍ന്ന് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 15 പേര്‍ മാത്രമാണ് പൂജയില്‍ പങ്കെടുക്കുക. ശ്രീലങ്കന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സുരക്ഷാ വലയത്തിലായിരിക്കും പൂജ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT