World

സഹ അവതാരകനെ ഗൊറില്ലയായി താരതമ്യപ്പെടുത്തി വാര്‍ത്താ അവതാരക; ഒടുവില്‍ പരസ്യമായി മാപ്പ് (വിഡിയോ)

വാര്‍ത്തയ്ക്കിടയില്‍ മൃഗശാലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴായിരുന്നു പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍; ടെലിവിഷന്‍ വാര്‍ത്തയ്ക്കിടയില്‍ സഹ അവതാരകനെ ഗൊറില്ലയോട് താരതമ്യം ചെയ്തതിന് പരസ്യമായി മാപ്പ് പറഞ്ഞ് അവതാരിക. 'കെഒസിഒ 5 ന്യൂസ്' എന്ന ചാനലിലെ അവതാരകയായ അലക്‌സ് ഹോസ്ഡന്‍ ആണ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. 

ടിവി സ്‌ക്രീനില്‍ ഗൊറില്ലയെ കണ്ട അലക്‌സ് തനിക്കൊപ്പമുണ്ടായിരുന്ന സഹ അവതാരകനായ ജെയ്‌സണോട് 'ഇത് താങ്കളെ പോലെ ഇരിക്കുന്നു' എന്ന് പറഞ്ഞു. വാര്‍ത്തയ്ക്കിടയില്‍ മൃഗശാലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴായിരുന്നു ഈ പരാമര്‍ശം. 

പിറ്റേദിവസം കരഞ്ഞുകൊണ്ട് മാപ്പ് പറയുകയായിരുന്നു അലക്‌സ്. "കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഞാന്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. അത് വളരെ അനുചിതവും ആളുകളെ വേദനിപ്പിക്കുന്നതുമായിരുന്നു. അങ്ങനെ പറഞ്ഞതിന് നിങ്ങളോടെല്ലാവരോടും ഹൃദയത്തില്‍ നിന്നു ഞാന്‍ മാപ്പ് ചോദിക്കുന്നു. അത് തെറ്റാണെന്ന് എനിക്കറിയാം",  അലക്‌സ് പറഞ്ഞു.

അലക്‌സിന്റെ ക്ഷമാപണം സ്വീകരിച്ച ജെയ്‌സണ്‍ ആ വാക്കുകള്‍ തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നെന്ന് തുറന്നുപറഞ്ഞു. ഇത് എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും വാക്കുകള്‍ പ്രാധാന്യമുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും ജെയ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍