World

സ്‌നോര്‍ക്കെല്ലിംഗിനിടെ ഡൊമിനോസ് പിസ സിഎഫ്ഒയ്ക്ക് ദാരുണാന്ത്യം; അപകടം അവധി ആഘോഷിക്കവെ

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ബോയന്‍ ഫീന്‍ഡാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഡൊമിനോസ് പിസ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥന് സ്‌നോര്‍ക്കെല്ലിംഗിനിടെ ദാരുണാന്ത്യം. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ബോയന്‍ ഫീന്‍ഡാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 

മൗറിഷ്യസില്‍ കുടുംബവുമൊത്ത് അവധി ആഘോഷിക്കവെയാണ് സംഭവം. അപകടം സംഭവിച്ചത് എങ്ങനെയെന്ന് ഡൊമിനോസ് വ്യക്തമാക്കിയില്ല. കടലിനടിയില്‍ മാസ്‌ക് ഉപയോഗിച്ച് നീന്തുന്ന വിനോദമാണ് സ്‌നോര്‍ക്കെല്ലിംഗ്. ജലാശയത്തിനടിയിലെ കാഴ്ച കാണാന്‍ ആഗ്രഹിക്കുന്നവരെ സ്‌നോര്‍ക്കെലിംഗ് സഹായിക്കുന്നു. 

ഡൊമിനോസ് പിസ പ്രസ്താവനയിലൂടെയാണ് തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥന്റെ മരണവിവരം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബോയന്‍ഫീന്‍ഡ് ഡൊമിനോസ് പിസ ഗ്രൂപ്പ് സിഎഫ്ഒ ആയി ചുമതലയേറ്റത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT