World

സ്‌ഫോടനത്തില്‍ തകര്‍ന്ന ജന്‍മനാടിനെ സഹായിക്കാന്‍ മിയ ഖലീഫ; കണ്ണട ലേലത്തില്‍, 75 ലക്ഷം കടന്നു

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ചുട്ടെരിച്ച ഇരട്ട സ്‌ഫോടനത്തില്‍ 135 പേരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ചുട്ടെരിച്ച ഇരട്ട സ്‌ഫോടനത്തില്‍ 135 പേരാണ് മരിച്ചത്. 5000ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു. ദുരിതബാധിതരെ സഹായിക്കാന്‍ ഒട്ടേറെപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്. മുന്‍ പോണ്‍താരം മിയ ഖലീഫയും ഇവര്‍ക്കൊപ്പം രംഗത്തുണ്ട്. മിയയുടെ ജന്‍മ നാട് കൂടിയാണ് ലെബനന്‍.

നാട്ടുകാരെ സഹായിക്കാന്‍ വേറിട്ട വഴിയാണ് താരം കണ്ടെത്തിയത്. തന്റെ പ്രിയപ്പെട്ട കണ്ണട ഇ-ബേയില്‍ ലേലത്തില്‍ വച്ചിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇങ്ങലെ ലഭിക്കുന്ന തുക ദുരിതത്തിലായവര്‍ക്ക് നല്‍കാനാണ് തീരുമാനം. ലേലത്തില്‍ വച്ച് 11 മണിക്കൂറിനുള്ളില്‍ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം