World

സ്വവര്‍ഗാനുരാഗിയാവാതിരിക്കാന്‍ സഹായിക്കൂ; പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈന്‍ പ്രസിഡന്റ്

പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുത്തേര്‍ത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: പൊതുപരിപാടിക്കിടെ യുവതികളെ പരസ്യമായി ചുംബിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുത്തേര്‍ത്ത്. ജപ്പാനിലെ ടോക്കിയോയില്‍ വച്ച് നടന്ന പരിപാടിയില്‍ ഫിലിപ്പന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സദസ്സിലുണ്ടായിരുന്ന അഞ്ച് യുവതികളെ സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തി പ്രസിഡന്റിന്റെ ചുംബനം.

സ്വവര്‍ഗ്ഗാനുരാഗി ആകാതിരിക്കാന്‍ സുന്ദരികളായ യുവതികള്‍ തന്നെ സഹായിക്കുന്നുവെന്നായിരുന്നു യുവതികളെ ചുംബിക്കുന്നതിനിടെ റോഡ്രിഗോയുടെ പരാമര്‍ശം. ഫിലിപ്പൈന്‍സ് സെനറ്റര്‍ അന്റോണിയോ ത്രില്ലാന്‍സിനെ വിമര്‍ശിച്ചായിരുന്നു റോഡ്രിഗോയുടെ പരാമര്‍ശം. ഭാര്യയ്ക്ക് മുന്നില്‍വച്ചാണ് റോഡ്രിഗോ പരസ്യമായി ചുംബനം നടത്തിയത്.

ആദ്യം സ്‌റ്റേജിലേക്ക് വിളിച്ച് വരുത്തിയ യുവതി റോഡ്രിഗോയുടെ ചുംബനം ഏറ്റുവാങ്ങാന്‍ മടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കിയുള്ളവര്‍ റോഡ്രിഗോയുടെ ചുംബനം സന്തോഷത്തോടെ സ്വീകരിക്കുകയും അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?

ബിജു മാത്യൂസ് പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍; ഇടത് പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന് വിജയം