World

സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം: ഒരു മരണം, എട്ട് പേര്‍ക്ക് പരിക്ക്

ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിങ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാള്‍ സിറിയന്‍ പൗരനാണെന്നാണ് വിവരം. സൗദി സര്‍ക്കാര്‍ ചാനലായ അല്‍അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  

ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് സമീപത്തെ പാര്‍ക്കിങ് ഏരിയയിലുള്ള ഭക്ഷണശാലയിലാണ് ആക്രമണമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണം നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സഖ്യസേനയുടെ പ്രതികരണം ലഭ്യമായിട്ടില്ല.  ഒരു മാസം മുന്‍പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT