World

ഹാരി-മേഗന്‍ വിവാഹത്തിന് പ്രിയങ്കാ ചോപ്രാ ബ്രൈഡ്‌സ്‌മെയിഡായേക്കും, മേഗന്‍ മാര്‍ക്കിളുമായി പ്രിയങ്കയ്ക്ക് അടുത്ത സൗഹൃദം  

മേഗന്റെ ബ്ലോഗും ലൈഫ്‌സ്റ്റൈല്‍ സൈറ്റുമായ ദി ടിഗ്ഗിന് വേണ്ടി പ്രിയങ്കയുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ഹാരി രാജകുമാരന്റെ കാമുകി മേഗന്‍ മാര്‍ക്കിളിന്റെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ പരിശോദിച്ചാല്‍ മനസിലാക്കാം ഇന്ത്യന്‍സുന്ദരി പ്രിയങ്കാചോപ്രയുമായുള്ള മേഗന്റെ സൗഹൃദം. അമേരിക്കന്‍ ടെലിവിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇതാണ് എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത വര്‍ഷം നടക്കുന്ന ഹാരി-മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിന് പിന്നില്‍.

മേഗന്റെ ബ്ലോഗും ലൈഫ്‌സ്റ്റൈല്‍ സൈറ്റുമായ ദി ടിഗ്ഗിന് വേണ്ടി പ്രിയങ്കയുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടങ്ങോട്ട് ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ ചിത്രങ്ങളാക്കി പങ്കുവയ്ക്കുകയായിരുന്നു ഇരു താരങ്ങളും. ഇത്തരത്തില്‍ ഇരുവരെയും ഒന്നിച്ച് കാണാന്‍ കഴിയുന്ന ധാരാളം ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചതോടെ ഇരുവര്‍ക്കും പ്രിയങ്ക ആശംസ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

'വൈല്‍ഡ് എബൗട്ട് ഹാരി' എന്ന തലക്കെട്ടോടെ ഈ അടുത്ത് വാനിറ്റി ഫെയര്‍ എന്ന മാഗസീന്‍ മേഗനെകുറിച്ച് ഫീച്ചര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വാനിറ്റി ഫെയര്‍ മേഗന്റെ മറ്റ് നേട്ടങ്ങള്‍ കണക്കിലെടുക്കാതെ ഹീരിയുമായുള്ള ബന്ധം മാത്രം ഉയര്‍ത്തികാട്ടുകയായിരുന്നെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു. മേഗന്‍ ഒരു അഭിനേത്രിയാണ്, സാമൂഹിക പ്രവര്‍ത്തകയാണ്, മനുഷ്യസ്‌നേഹിയാണ് എന്നെല്ലാം വിശേഷിപ്പിച്ച പ്രിയങ്ക ഈല പറഞ്ഞതിലും എത്രയോ അധികമാണ് അവര്‍ ചെയ്യുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'