World

ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കോവിഡിനെ പ്രതിരോധിക്കില്ല, മരണ നിരക്ക് കൂട്ടും; അമേരിക്കയില്‍ പഠനം

മലേറിയക്ക് എതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച ഉപകാരമൊന്നും ഇല്ലെന്ന് അമേരിക്കന്‍ പഠനം

സമകാലിക മലയാളം ഡെസ്ക്

ലേറിയക്ക് എതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച ഉപകാരമൊന്നും ഇല്ലെന്ന് അമേരിക്കന്‍ പഠനം. ഇന്ത്യയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്ത മരുന്ന് അമേരിക്കയില്‍ ചികിത്സയിലുള്ളവരില്‍ ഫലപ്രദമാകുന്നില്ലെന്ന് ഡോണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തി മെഡ്‌റെസ്‌ക്‌സിവ് ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

മരുന്ന് ഉപയോഗിച്ചിവരിലും മരണ തോത് കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പഠനം. അമേരിക്കയിലെ പ്രധാനപ്പെട്ട ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 ബാധിതരില്‍ നിന്നാണ് പഠനത്തിന് വേണ്ടി വിവരശേഖരണം നടത്തിയിരിക്കുന്നത്. 

368പേരില്‍ പഠനം നടത്തി. ഹൈഡ്രോക്‌സിക്ലോറോക്വീനും മറ്റൊരു മരുന്നായ അസിത്രോമൈസിനും ഉപയോഗിച്ചവരിലായിരുന്നു പഠനം. ഹെഡ്രോക്‌സിക്ലോറോക്വീന് മാത്രം ഉപയോഗിച്ചവരില്‍ മരണനിരക്ക്  27.8ശതമാനമായിരുന്നു. അസിത്രോമൈസിനും ഹെഡ്രോക്‌സിക്ലോറോക്വീനും കൂടി ഉപയോഗിച്ചവരില്‍ മരണനിരക്ക് 22.1 ആയിരുന്നു. ഹെഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കാത്തവരിലെ മരണനിരക്ക് 11.4ആണെന്നും പഠനം പറയുന്നു. 

ഹെഡ്രോക്‌സിക്ലോറോക്വീന്‍ ഒറ്റയ്ക്ക് ഉപയോഗിച്ചാലും അസിത്രോമൈസിനൊപ്പം ഉപയോഗിച്ചാലും ഈ മരുന്ന് ഒഴിവാക്കിയാലും വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടിവരുന്നവരുട എണ്ണം സമാനമാണെന്നും പഠനത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT