Opinion

21 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേക്കും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേക്കുമുള്ള പട്ടികയാണ് ബുധനാഴ്ച പുറത്തുവിട്ടത്. യുപിയിലെ 11 മണ്ഡലങ്ങളിലേക്കുള്ള പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു. 

മുന്‍ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സോലാപുരില്‍നിന്നും മുതിര്‍ന്ന നേതാവ് രാജ് ബബ്ബര്‍ മൊറാദാബാദില്‍നിന്നും മത്സരിക്കും. നടന്‍ സുനില്‍  ദത്തിന്റെ മകള്‍ പ്രിയ ദത്ത് മുംബൈ നോര്‍ത്ത് സെന്‍ട്രലിലും ജനവിധി തേടും. മിലിന്ദ് ഡിയോറ, ശ്രീപ്രകാശ് ജെയ്‌സ്വാള്‍, സാവിത്രി ഫൂലെ എന്നിവരും പട്ടികയിലുണ്ട്. 

ഉത്തര്‍പ്രദേശില്‍ അടക്കം ഒരു സംസ്ഥാനത്തും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. അതേസമയം, കേരളത്തില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് ഇതുവരെ തീരുമാനമായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ദേശീയ അധ്യക്ഷന്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

SCROLL FOR NEXT