Opinion

അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാന്‍ പുറത്തെ സായാഹ്നത്തിലേക്കു നടന്നു...

Author : ബാലചന്ദ്രന്‍ ചുള്ളിക്കാട്

"ഈ യന്ത്രം നിർത്തിയാൽ ആ സ്ക്രീനിൽ കാണുന്ന 197 എന്ന അക്കം പൂജ്യത്തിലെത്തും."

യുവഡോക്ടർ വിശദീകരിച്ചു.

വൃദ്ധനായ കവിയുടെ ഉയർന്നുതാഴുന്ന നെഞ്ചിൽ ഭും ഭും ശബ്ദത്തോടെ പ്രവർത്തിക്കുന്ന ആ ഹൃദയരക്ഷായന്ത്രത്തെ സ്തോഭത്തോടെ ഞാൻ നോക്കിനിന്നു. ആ കാഴ്ച കാണാതിരിക്കാൻ ഐ.സി.യു വിനു പുറത്തുനിന്നു വിങ്ങിപ്പൊട്ടുന്ന മകളെയും മകനെയും ഓർത്തു.

ഡോക്ടർ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി.

സ്ക്രീനിലെ അക്കം പൊടുന്നനെ പൂജ്യത്തിലെത്തി.

രംഗം നിശ്ശബ്ദമായി.

ഐ.സി.യു.വിലെ അണുപ്രപഞ്ചം നിശ്ചലമായി.

അര നൂറ്റാണ്ട് മലയാളചലച്ചിത്രലോകത്തെ ഗാനസാന്ദ്രമാക്കിയ ഒരു ഗന്ധർവ്വജീവിതത്തിന് തിരശ്ശീല വീണു.

അടുത്തുള്ള രോഗശയ്യകളിലെ അത്യാസന്നരോഗികൾ ആ സ്തബ്ധശൈത്യത്തിൽ ആണ്ടു പോയി.

അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാൻ പുറത്തെ സായാഹ്നത്തിലേക്കു നടക്കുമ്പോൾ മനസ്സ്

വാർത്ത വായിച്ചു:

" പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'