Pen Drive

പ്രേമാത്മാവ് - ഡോ. സുകേഷ് എഴുതിയ കവിത

Author : ഡോ. സുകേഷ്‌

വേദനയെന്ന ഉടമ്പടി മാത്രമാണ് ജീവിതമെന്നും കാത്തുവയ്ക്കുന്നതെന്നറിഞ്ഞ്

പ്രേമാത്മാവ് ശരീരം വെടിഞ്ഞു.

വാടിയ പൂക്കളിലും, വറ്റിയ പുഴകളിലും,

നിലച്ച കാറ്റിലുമൊന്നും കയറിക്കൂടാൻ

കഴിയാതെയത് അലഞ്ഞുതിരിഞ്ഞു.

കയറിക്കൂടിയാലും അപ്പൂപ്പൻതാടി പോലെ പറന്നുയരുന്ന ഹൃദയങ്ങളിൽ വിങ്ങലായ് ഓരം ചേർന്നുനിൽക്കും വേദനയുടെ കയ്പ്പുനീർ ആവോളം

കയറിക്കൂടിയാലും അപ്പൂപ്പൻതാടി പോലെ പറന്നുയരുന്ന ഹൃദയങ്ങളിൽ

വിങ്ങലായ് ഓരം ചേർന്നുനിൽക്കും

വേദനയുടെ കയ്പ്പുനീർ ആവോളം

കുടിച്ചാലും പ്രേമത്തെ തള്ളിപ്പറയാതെ

പതിയെ വീണ്ടും ഇറങ്ങിവരും

കാമൻ കടംകൊണ്ട കൈകളാൽ

അമ്പുകളിൽ കുരുക്കി പലവട്ടം ഹൃദയങ്ങൾ തുളച്ചുകയറ്റും

തളച്ചിട്ട ഹൃദയങ്ങളിൽ നിന്നത് സ്വാതന്ത്ര്യത്തോടെ ഇറങ്ങിയൊഴുകു-

മ്പോഴാണ് സ്നേഹമറിഞ്ഞതും

പീഡകൾ നിരന്തരം സഹിച്ച്

ശരീരങ്ങൾ മാറിമാറി പരീക്ഷിക്കാൻ

വിധിക്കപ്പെട്ട ആദ്യത്തെ ചിരഞ്ജീവി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി